ചൈനയും പാകിസ്താനുമായുള്ള ഏറ്റുമുട്ടലിനുള്ള തീയതി പ്രധാനമന്ത്രി മോഡി കുറിച്ചു കഴിഞ്ഞു: യുപി ബിജെപി അധ്യക്ഷൻ

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനയും പാകിസ്താനുമായുള്ള യുദ്ധത്തിന്റെ തീയതി കുറിച്ചുകഴിഞ്ഞതായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്. ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് പറഞ്ഞ ഈ അവകാശവാദം ഇപ്പോൾ വൻ
വിവാദമാവുകയാണ്.

രാമക്ഷേത്രം, കാശ്മീർ വിഷയം എന്നീ കാര്യങ്ങളിലെ പോലെ തന്നെ യുദ്ധത്തിനുള്ള സമയവും മോഡി തീരുമാനിച്ചു കഴിഞ്ഞെന്നാണ് സ്വതന്ത്ര ദേവ് അവകാശപ്പെട്ടത്. ബിജെപി എംഎൽഎ സഞ്ജയ് യാദവിന്റെ നാട്ടിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് സ്വതന്ത്രദേവ് വിവാദ പ്രസ്താവന നടത്തിയത്.


സംഭവം വിവാദമായതിന് പിന്നാലെ ബിജെപി പ്രവർത്തകരുടെ മനോവീര്യം വർധിപ്പിക്കുന്നതിനാണു സംസ്ഥാന അധ്യക്ഷൻ അങ്ങനെ പറഞ്ഞതെന്ന് രവീന്ദ്ര ഖുഷ്‌വാഹ എംപി ന്യായീകരിച്ചു.

Exit mobile version