ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ശക്തികാന്ത ദാസ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്ക് കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിക്കുന്നു.
ഐസൊലേഷനില്‍ കഴിഞ്ഞുകൊണ്ട് ജോലികള്‍ ചെയ്യും. റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയില്‍തന്നെ മുന്നോട്ടുപോകും. ഡെപ്യൂട്ടി ഗവര്‍ണര്‍മാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ, അടുത്ത ദിവസങ്ങളില്‍ താനുമായി അടുത്ത് ഇടപഴകിയവരെ അറിയിച്ചിട്ടുണ്ടെന്നും ശക്തികാന്ത ദാസ് ട്വിറ്റ് ചെയ്തിട്ടുണ്ട്.
I have tested COVID-19 positive. Asymptomatic.Feeling very much alright.Have alerted those who came in contact in recent days.Will continue to work from isolation. Work in RBI will go on normally. I am in touch with all Dy. Govs and other officers through VC and telephone.
— Shaktikanta Das (@DasShaktikanta) October 25, 2020
Discussion about this post