ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നു. ഉപതെരഞ്ഞെടുപ്പ് നവംബര്‍ മൂന്നിന് നടക്കാനിരിക്കെയാണ് ഈ കൂറുമാറ്റം. ദാമോ മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന രാഹുല്‍ ലോധിയാണ് ബിജെപിയിലേക്ക് ചേക്കേറിയത്. മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്റെ സാന്നിധ്യത്തിലാണ് രാഹുല്‍ ലോധി ബിജെപി അംഗത്വം സ്വീകരിച്ചത്. ഇന്ന് രാവിലെയാണ് ലോധി നിയമസഭാ അംഗത്വം രാജിവെച്ചത്.
രാഹുല്‍ ലോധിയുടെ വാക്കുകള്‍;
‘ഞാന്‍ 14 മാസത്തോളം കോണ്‍ഗ്രസിനോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്, പക്ഷേ എനിക്ക് വികസനത്തിനായി പ്രവര്‍ത്തിക്കാനായില്ല. എല്ലാ പൊതുക്ഷേമ പദ്ധതികളും ദാമോയില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.. ഇന്ന് ഞാന്‍ സ്വമേധയാ ബിജെപിയില്‍ ചേര്‍ന്നു. ദാമോ വലിയ ഉയരങ്ങളില്‍ എത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.
Discussion about this post