ന്യൂഡല്‍ഹി: സൈനികര്‍ക്കായി വീടുകളില്‍ വിളക്ക് തെളിയിക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തില്‍ സംസാരിക്കവെയാണ് മോഡിയുടെ പരാമര്‍ശം. ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോള്‍ സൈനികര്‍ നമ്മുടെ അതിര്‍ത്തി സംരക്ഷിക്കുന്ന കാര്യം ഓര്‍ക്കണമെന്നും അവര്‍ക്കായി വീടുകളില്‍ ഒരു വിളക്ക് തെളിയിക്കണമെന്നും മോഡി പറയുന്നു.
മോഡിയുടെ വാക്കുകള്‍ ഇങ്ങനെ;
‘രാജ്യത്തെ ജനങ്ങള്‍ ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോള്‍ സൈനികര്‍ രാജ്യത്തെ സേവിക്കുകയാണ്. ഈദ്, ദീപാവലി തുടങ്ങിയ നിരവധി ഉത്സവങ്ങള്‍ ഈ വര്‍ഷം നടക്കുന്നുണ്ട്. അതിര്‍ത്തി സംരക്ഷിക്കുകയാണ് നമ്മുടെ സൈനികര്‍. ഈ വേളയില്‍ നാം അവരെ ഓര്‍ക്കേണ്ടതുണ്ട്. ഇവരോടുള്ള ആദരസൂചകമായി ഈ ആഘോഷവേളകളില്‍ നാം വീടുകളില്‍ വിളക്ക് കത്തിക്കണം.
രാജ്യത്തെ ഒന്നിപ്പിക്കുന്ന എല്ലാ കാര്യങ്ങളിലും ഒന്നിച്ച് നില്‍ക്കണം. തീര്‍ത്ഥാടനം ഇന്ത്യയെ സൂത്രമാക്കി മാറ്റുന്നു. ജ്യോതിര്‍ലിംഗങ്ങളുടെയും ശക്തിപീഠങ്ങളുടെയും പരമ്പര ഇന്ത്യയെ ഒരു സൂത്രത്തില്‍ ബന്ധിപ്പിക്കുന്നു. രാജ്യത്തുടനീളമുള്ള വിശ്വാസ കേന്ദ്രങ്ങള്‍ നമ്മെ ഒന്നിപ്പിക്കുന്നു. ഭക്തി പ്രസ്ഥാനം ഇന്ത്യയിലുടനീളം ഒരു വലിയ ജനകീയ പ്രസ്ഥാനമായി മാറി, അത് ഭക്തിയിലൂടെ നമ്മെ ഒന്നിപ്പിച്ചു. നമ്മുടെ പാരമ്പര്യത്തില്‍ നാം അഭിമാനിക്കുമ്പോള്‍ തന്നെ ലോകത്തിന് അതിനോടുള്ള ജിജ്ഞാസയും വര്‍ദ്ധിക്കുകയാണ്. നമ്മുടെ ആത്മീയത, യോഗ, ആയുര്‍വേദം എന്നിവ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും നേടിയിട്ടുണ്ട്. നമ്മുടെ പല കായിക ഇനങ്ങളും ലോകത്തെ ആകര്‍ഷിക്കുന്നു.
കൊറോണ കാലത്ത് നമ്മള് സംയമനം പാലിക്കണം. കൂട്ടംകൂടിയുള്ള ആഘോഷങ്ങളാണ് കഴിഞ്ഞ വര്‍ഷം വരെ നമ്മള് നടത്തിയത്. ഇത്തവണ അത് സംഭവിച്ചില്ല. ഇനിയും നിരവധി ഉത്സവങ്ങള്‍ വരാനുണ്ട്. ഈ ഘട്ടത്തില്‍ നാം സംയമനം പാലിക്കേണ്ടതുണ്ട്.
Discussion about this post