ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 50129 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 78,64,811 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 578 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1,18,534 ആയി ഉയര്‍ന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് നിലവില്‍ 6,68,154 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ രോഗമുക്തി നേടിയത് 70,78,123 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,077 പേരാണ് രോഗമുക്തി നേടിയത്.
കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ പ്രകാരം 10,25,23,469 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ശനിയാഴ്ച മാത്രം 11,40,905 സാമ്പിളുകള്‍ പരിശോധിച്ചുവെന്നുമാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചത്.
With 50,129 new #COVID19 infections, India's total cases surge to 78,64,811. With 578 new deaths, toll mounts to 1,18,534.
Total active cases are 6,68,154 after a decrease of 12,526 in last 24 hrs
Total cured cases are 70,78,123 with 62,077 new discharges in last 24 hrs pic.twitter.com/vUO8hHEofc
— ANI (@ANI) October 25, 2020
Discussion about this post