മുംബൈ: ഒരു ഫ്ളാറ്റ് വാടകയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉടമ നല്‍കിയ ഒരു പരസ്യമാണ് ഇപ്പോള്‍ വിവാദമായി മാറിയിരിക്കുന്നത്. മുസ്ലിങ്ങള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഫ്ളാറ്റ് നല്‍കാനാകില്ലെന്നാണ് സമൂഹ മാധ്യമങ്ങളില്‍ നല്‍കിയ പരസ്യത്തിലെ ഒരു നിബന്ധന.
മുംബൈ സ്വദേശി ഉന്മേഷ് പാട്ടീല്‍ ആണ് ഇത്തരത്തില്‍ പരസ്യം നല്‍കിയിരിക്കുന്നു. ഫേസ്ബുക്കില്‍ ഉന്മേഷ് പാട്ടീല്‍ നല്‍കിയ പരസ്യം വലിയ വിവാദങ്ങള്‍ക്കാണ് തിരിതെളിച്ചിരിക്കുന്നത്. മുസ്ലിങ്ങള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഫ്ളാറ്റ് നല്‍കാനാകില്ലെന്നാണ് (Available For: No Muslim, No Pets) ഇയാള്‍ നിബന്ധന വെച്ചിരിക്കുന്നത്.
ഫ്ളാറ്റ്സ് വിത്തൗട്ട് ബ്രോക്കേഴ്സ് ഇന്‍ മുംബൈ എന്ന ഫേസ്ബുക്ക് പേജിലാണ് ഫ്ളാറ്റിന്റെ ചിത്രങ്ങളോടൊപ്പമുള്ള നിബന്ധനകളടങ്ങിയ കുറിപ്പ് ഉന്മേഷ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പരസ്യം വ്യാപമായി പ്രചരിച്ചതോടെ നിരവധി പേരാണ് രൂക്, വിമര്‍ശനവുമായി രംഗത്തെത്തിയത്.
മാധ്യമപ്രവര്‍ത്തകയായ റാണ അയൂബ് കുറിപ്പിനെ രൂക്ഷമായി വിമര്‍ശിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് ഇത് വംശീയ വിവേചനത്തിന് തുല്യമാണെന്നായിരുന്നു റാണ അയൂബ് ട്വീറ്റ് ചെയ്തത്. ഇപ്പോഴും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
Muslims and Pets not allowed. This is one of the most posh addresses in Mumbai, Bandra. This is 20th century India. Remind me we are not a communal nation, tell me this is not apartheid ? pic.twitter.com/OFxGNDzTMq
— Rana Ayyub (@RanaAyyub) October 24, 2020