മുംബൈ: ഒരു അവസാനമില്ലാതെ കോവിഡ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. ദിനംപ്രതി പതിനായിരക്കണക്കിന് പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. മഹാരാഷ്ട്രയില്‍ കഴിഞ്ഞദിവസം 6,417 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
10,004 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 137 പേര്‍ക്ക് ജീവന്‍ നഷ്ടമായി. സംസ്ഥാനത്ത് ഇതിനോടകം 16,38,961 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ 14,55,107 പേര്‍ രോഗമുക്തി നേടിയ. 43,152 പേരുടെ ജീവനാണ് കൊവിഡ് കവര്‍ന്നെടുത്തത്.
1,40,194 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളതെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞദിവസം മുംബൈയില്‍ 1257 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 898 പേര്‍ രോഗമുക്തി നേടുകയും 50 പേര്‍ മരിക്കുകയും ചെയ്തു. 2,50,061 പേര്‍ക്കാണ് ഇതിനോടകം മുംബൈയില്‍ കോവിഡ് സ്ഥിരീകരിച്ചത്.
കര്‍ണാടകയില്‍ 4,471 പേര്‍ക്കു കൂടി ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4116 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3614 പേര്‍ ഇന്ന് രോഗമുക്തി നേടുകയും 36 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. ഡല്‍ഹിയില്‍ ഇതുവരെ 3,52,520 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
Discussion about this post