മുംബൈ: ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ പിഴ ഈടാക്കിയതിന് പിന്നാലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച് യുവതി. തന്നെ അപമാനിച്ചുവെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. സാങ്ക്രിക തിവാരി എന്ന യുവതിയാണ് ട്രാഫിക് പൊലീസിന്റെ കരണത്തടിച്ചത്.
സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്. മുഹ്സിന് ഷെയ്ക്ക് എന്ന യുവാവിനൊപ്പം ബൈക്കിലെത്തിയതായിരുന്നു സാങ്ക്രിക തിവാരി. ഹെല്‍മെറ്റ് വെയ്ക്കാത്തതിനാല്‍ പോലീസ് ഇവരെ തടഞ്ഞ് പിഴ ഈടാക്കുകയായിരുന്നു.
ഇരുവരും മാസ്കും ധരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കിക്കുകയും സാങ്ക്രിക ട്രാഫിക് പൊലീസുകാരന്റെ ഷര്‍ട്ടില്‍ പിടിച്ചുവലിച്ച് അയാളെ അടിക്കുകയും ചെയ്തു. മുഹ്സിന് ആണ് വിഡിയോ എടുത്തത്. തന്നെ അപമാനിച്ചു എന്നു പറഞ്ഞ്, ജനക്കൂട്ടത്തിനു നടുവില്‍ വെച്ച് ഒന്നിലേറെ തവണ സാങ്ക്രിക പൊലീസുകാരനെ അടിക്കുന്നത് വിഡിയോയില്‍ കാണാം.
വിവരം അറിഞ്ഞ് മറ്റ് പൊലീസുകാരെത്തിയാണ് ഇയാളെ രക്ഷിച്ചത്. മുഹ്സിനെയും സാങ്ക്രികയെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്.
Discussion about this post