ന്യൂഡല്‍ഹി; ഉള്ളിക്ക് വില കുതിച്ചുകയറുന്നത് തടയാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ തേടുന്ന സാഹചര്യത്തില്‍ ഉരുളക്കിഴങ്ങിന്റെയും വില കുതിച്ചുയരുകയാണ്. സവാള വില കിലോയ്ക്ക് 70 എന്ന തോതിലെത്തിയപ്പോള്‍ ഉരുളക്കിഴങ്ങിന് 40-50 തോതിലാണ് വില വരുന്നത്. ഒരാഴ്ച മുമ്പ് വരെ ഉരുളക്കിഴങ്ങിന് വില 25-35 തോതിലായിരുന്നു. ഇതാണ് ഒറ്റയടിക്ക് ഉയര്‍ന്ന് 40-50 നിലവാരത്തില്‍ നില്‍ക്കുന്നത്.
ഇതോടെ സാധാരണക്കാരുടെ അടുക്കള ബഡ്ജറ്റിന്റെ താളമാണ് തെറ്റുന്നത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ കൃഷിനാശമാണ് ഉള്ളിക്ക് ക്ഷാമം വരാനിടയാക്കിയത്. ക്ഷാമം നേരിട്ടതോടെ വിലയും കൂടി. എന്നാല്‍ ഉള്ളി ക്ഷാമം പരിഹരിക്കാന്‍ സാധ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഉരുളക്കിഴങ്ങിന്റെയും വിലക്കയറ്റം. ഉരുളക്കിഴങ്ങിന്റെ കാര്യത്തിലും മഴ തന്നെയാണ് വില്ലനായിരിക്കുന്നത്. വരും ദിവസങ്ങളില്‍ കിഴങ്ങ് വില ഇനിയും കൂടുമെന്നാണ് വിവരം.
Discussion about this post