ന്യൂഡല്‍ഹി: കൊവിഡ് വാക്സിന് വിതരണത്തിന് തയ്യാറാവുമ്പോള്‍ അത് ഇന്ത്യയിലെ എല്ലാവര്ക്കും സൗജന്യമായി ലഭ്യമാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ബിഹാറികള്‍ക്ക് സൗജന്യമായി വാക്സിന് നല്‍കുമെന്ന ബിജെപി പ്രഖ്യാപനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം മുഴുവനും കൊവിഡ് വാക്സിന് സൗജന്യമായി നല്‍കണം. എല്ലാ ഇന്ത്യാക്കാര്‍ക്കും അതിന് അവകാശമുണ്ട്. കെജരിവാള്‍ പറഞ്ഞു. ഡല്‍ഹി ശാസ്ത്രിപാര്‍ക്കില്‍ പുതിയ ഫ്ളൈഓവര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായുന്നു അദ്ദേഹം. ഇത് രണ്ടാം തവണയാണ് അദ്ദേഹം വിഷയത്തില്‍ അഭിപ്രായ പ്രകടനം നടത്തുന്നത്.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി അവതരിപ്പിച്ച പ്രകടന പത്രികയിലാണ് അധികാരത്തില്‍ വരികയാണെങ്കില്‍ എല്ലാ ബിഹാറികള്‍ക്കും കൊവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
Discussion about this post