ന്യൂഡല്‍ഹി: മിലിട്ടറിയുടെ സര്‍ജിക്കള്‍ സ്ട്രൈക്കുകള്‍ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്ന നരേന്ദ്ര മോഡിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മിന്നലാക്രമങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് മോഡിക്ക് ഒരു നാണവുമില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മിന്നലാക്രങ്ങളെ രാഷ്ട്രീയ വത്കരിക്കരുത് എന്ന മുന്‍ സൈനീക ഉദ്യോഗസ്ഥന്റെ പരാമര്‍ശത്തിനു പിന്നാലെയാണ് രാഹുലിന്റെ പരിഹാസം.
‘യഥാര്‍ത്ഥ പട്ടാളക്കാരനെ പോലെ താങ്കള്‍ പറഞ്ഞു. നിങ്ങളെ ഓര്‍ത്തു രാജ്യം അഭിമാനിക്കുന്നു. എന്നാല്‍ മിസ്റ്റര്‍ 36ന് മിന്നലാക്രമങ്ങളെ രാഷ്ട്രീയ വത്കരിക്കുന്നതിന് യാതൊരു നാണവുമില്ല. അദ്ദേഹം രാഷ്ട്രീയ നേട്ടത്തിനായി സര്‍ജിക്കല്‍ സ്ട്രൈക്കിനേയും മുകേഷ് അംബാനിയുടെ മൂലധനം 30,000 കോടിയായി വര്‍ധിപ്പിക്കാന്‍ റാഫേല്‍ കരാറിനെയും ഉപയോഗിക്കുകയാണ്.’ എന്ന് രാഹുല്‍ ഗാന്ധി ട്വീറ്ററില്‍ കുറിച്ചു. 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങിയതിലെ അഴിമതി ചൂണ്ടിക്കാട്ടി മിസ്റ്റര്‍ 36 എന്ന് മോഡിയെ രാഹുല്‍ വിളിച്ചത്.
സര്‍ജിക്കല്‍ ട്രൈക്കിന്റെ പേരില്‍ സ്ഥിരമായി വീരവാദം പറയേണ്ടതിന്റെ ആവശ്യമില്ലെന്നായിരുന്നു സര്‍ജിക്കല്‍ സ്ട്രൈക്ക് ഓപ്പറേഷനില്‍ പങ്കാളിയായ മുന്‍ സൈനിക ഓഫീസറായ ലെഫ്റ്റനന്റ് ജനറല്‍ ഡിഎസ് ഹൂഡ പറഞ്ഞത്.
‘ അതിന്റെ പേരില്‍ ഒരുപാട് വീരവാദം പറയേണ്ട ആവശ്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ആ സൈനിക ഓപ്പറേഷന് വളരെ പ്രധാനപ്പെട്ടതായിരുന്നു. നമ്മള് അതു ചെയ്യേണ്ടതുമായിരുന്നു. എന്നാല്‍ ഇന്ന് അത് എത്രത്തോളം രാഷ്ട്രീയവത്കരിച്ചിരിക്കുന്നു, ഇത് ശരിയാണോ തെറ്റാണോയെന്ന് രാഷ്ട്രീയക്കാരോട് തന്നെയാണ് ചോദിക്കേണ്ടത്.’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
Discussion about this post