മുംബൈ: മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രോഗ വിവരം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കൊവിഡ് ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം ട്വറ്ററില്‍ കുറിച്ചു.
അതേസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 78 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 53370 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 7814682 ആയി ഉയര്‍ന്നു. 650 പേരാണ് വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 117956 ആയി ഉയര്‍ന്നു. നിലവില്‍ 680680 ആക്ടീവ് കേസുകളാണ് ഉള്ളത്.
Former Maharashtra chief minister and BJP leader Devendra Fadnavis tests positive for #COVID19. pic.twitter.com/8KR9woPFuf
— ANI (@ANI) October 24, 2020