ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. പീഡന ശ്രമം ചെറുത്ത പെണ്‍കുട്ടിയെ പിതാവിന്റെ കണ്മുന്പില് വെച്ച് വെടിവെച്ചു കൊലപ്പെടുത്തി. ഫിറോസാബാദിലെ റസൂല്‍പുര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
വീടിനുള്ളില്‍ അതിക്രമിച്ചു കയറിയാണ് പെണ്‍കുട്ടിയെ ആക്രമിച്ചതും വെടിവെച്ചിട്ടതും. നോക്കി നില്ക്കാനെ പിതാവിനും സാധിച്ചൊള്ളൂ. 11ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി സ്കൂളില്‍ നിന്ന് മടങ്ങി വരും വഴി മൂന്നംഗം സംഘം പീഡിപ്പിക്കാന്‍ ശ്രമിച്ചു.
ഇതില്‍ നിന്ന് രക്ഷ നേടി കുട്ടി വീട്ടിലെത്തിയിരുന്നു. പിന്നീട് വെള്ളിയാഴ്ച രാത്രി മൂവരും കൂടി വന്ന് വീടിന്റെ വാതില്‍ പൊളിച്ച് അകത്തു കടന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ പിതാവ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
Discussion about this post