ന്യൂഡല്‍ഹി: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിതരണം ചെയ്തതിന്റെ പേരില്‍ ഹോട്ടല്‍ ഉടമകള്‍ക്ക് ഹിന്ദുത്വവാദികളുടെ ഭീഷണി. ഡല്‍ഹി ജസോള മേഖലയിലെ മൂന്ന് ഹോട്ടലുകള്‍ക്ക് നേരെയാണ് ഭീഷണി ഉയര്‍ന്നിരിക്കുന്നത്.
ഇതിനു പുറമെ, ഹോട്ടലുകള്‍ക്ക് നേരെ സൈബര്‍ ആക്രമണവും തകൃതിയായി നടക്കുന്നുണ്ട്. നവരാത്രി ദിനത്തില്‍ ജസോളയില്‍ താമസിക്കുന്ന റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിതരണം ചെയ്തെന്ന വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു ഹിന്ദുത്വ ഗ്രൂപ്പിന്റെ ഭീഷണി. സോഷ്യല്‍ മീഡിയയില്‍ ഹോട്ടലുകള്‍ക്കെതിരെ വ്യാപകമായ ആക്രമണം നടത്തുകയും ചെയ്തു.
റോഹിംഗ്യന്‍ മുസ്ലിങ്ങളെ പോറ്റിയ ഹോട്ടലിന്റെ പ്രവൃത്തി വെറുപ്പുളവാക്കുന്നതാണെന്നും ഹോട്ടല്‍ പൂട്ടിക്കുമെന്നുമായിരുന്നു ഭീഷണി. അതേസമയം, ഭീഷണികള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്നില്ലെന്ന് ഹോട്ടലുടമകളും പ്രതികരിച്ചു. അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നത് തുടരുമെന്നും അദ്ദേഹം അറിയിച്ചു.
അഭയാര്‍ത്ഥികളില്‍ മുസ്ലിങ്ങള്‍ മാത്രമല്ല. പല സമുദായത്തില്‍പ്പെട്ട ആളുകളുണ്ടായിരുന്നെന്നും മുസ്ലിങ്ങള്‍ മാത്രമായിരുന്നാല്‍ പോലും വിശക്കുന്നവര്‍ക്ക് ആഹാരം നല്‍കുന്നതില്‍ എന്താണ് പ്രശ്നമെന്നും ശിവം ചോദിക്കുന്നു.