ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 78 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 53370 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 7814682 ആയി ഉയര്‍ന്നു. 650 പേരാണ് വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 117956 ആയി ഉയര്‍ന്നു. നിലവില്‍ 680680 ആക്ടീവ് കേസുകളാണ് ഉള്ളത്.
അതേസമയം രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം കുത്തനെ കുറയുന്നുവെന്നതാണ് ആശ്വാസകരമായ വാര്‍ത്ത. രോഗമുക്തരായവരുടെ എണ്ണം 70 ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവെര 70,16,046 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 90 ശതമാനത്തിന് അടുത്തെത്തിയിരിക്കുകയാണ്. നിലവില്‍ അത് 89.78 ശതമാനമാണ്.
With 53,370 new #COVID19 infections, India's total cases surge to 78,14,682. With 650 new deaths, toll mounts to 1,17,956.
Total active cases are 6,80,680 after a decrease of 14,829 in last 24 hrs
Total cured cases are 70,16,046 with 67,549 new discharges in last 24 hrs pic.twitter.com/SferWNs0tw
— ANI (@ANI) October 24, 2020