ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമാവുന്നു. ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ വൈക്കോല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമാവാന്‍ കാരണം.
നഗരത്തിലെ വായു നിലവാര സൂചിക പലയിടത്തും 338ല്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ സീസണില്‍ പഞ്ചാബിലെ വയല്‍ കത്തിക്കല്‍ കേസുകളില്‍ ഇരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി സര്‍ക്കാരിന്റെ പരിസ്ഥിതി മാര്‍ഷലുമാര്‍ ചുവപ്പ് ലൈറ്റില്‍ വാഹനം ഓഫ് ചെയ്യണമെന്ന ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചിട്ടുണ്ട്.
എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ് പ്രകാരം കഴിഞ്ഞ ദിവസം അനന്ത് വിഹാറില്‍ 387,രോഹിനിയില്‍ 391, ദ്വാരകയില്‍ 390ഉം ആണ്. ഇവയൊക്കെ തന്നെ വായുമലിനീകരണത്തിന്റെ ഉയര്‍ന്ന തോതിലാണുള്ളത്.
Delhi: Air Quality Index is at 338 in ITO (very poor category), as per Central Pollution Control Board (CPCB) data.
"Govt is making efforts to control pollution, but we as citizens also need to contribute and support the measures being taken by govt," says a local. pic.twitter.com/FyrHB81FMA
— ANI (@ANI) October 24, 2020