മുംബൈ: മുംബൈയില്‍ മാളില്‍ തീപിടുത്തം. നാഗ്പടയിലെ സിറ്റി സെന്റര്‍ മാളിലാണ് തീപിടുത്തം ഉണ്ടായത്. അഞ്ച് നിലയുള്ള മാളിലാണ് തീപിടുത്തം ഉണ്ടായത്. മാളിലുണ്ടായിരുന്ന ആളുകളെ ഉടനെ ഒഴിപ്പിച്ചതിനാല്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയോടെയാണ് തീ അണയ്ക്കാനായത്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ രണ്ട് ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മാളില്‍ തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള ബഹുനില നില ഫ്‌ളാറ്റിലെ മുഴുവന്‍ താമസക്കാരെയും രാത്രി തന്നെ സമീപത്തെ ഗ്രൗണ്ടിലേക്ക് മാറ്റിയിരുന്നു. ഇത്തരത്തില്‍ 3500 പേരെയാണ് ഒഴിപ്പിച്ചത്. ഫ്‌ളാറ്റിലെ താമസക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു ഇത്.
#UPDATE: Two fire personnel injured during the firefighting operation at a mall in Mumbai's Nagpada area. https://t.co/K8Suf4ZQq8
— ANI (@ANI) October 23, 2020