പട്ന: ബിഹാറില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. റെയ്ഡില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് പാര്‍ക്ക് ചെയ്ത ഒരു കാറില്‍ നിന്ന് 8.5 ലക്ഷം രൂപ പിടിച്ചെടുത്തു. കാറിന്റെ ഉടമ അഷുതോഷിനെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തു. റെയ്ഡ് നടക്കുന്ന സമയത്ത് കോണ്‍ഗ്രസ് ആസ്ഥാനത്ത് ഉണ്ടായിരുന്ന സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ശക്തി സിംഗ് ഗോഹിലിനെയും ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.
അതേസമയം ആദായ നികുതി വകുപ്പിന്റെ ഈ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ശക്തി സിംഗ് ഗോഹില്‍ രംഗത്ത് എത്തി. കോണ്‍ഗ്രസിനെ മോശക്കാരായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ബിജെപി-ജെഡിയു സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് റെയ്ഡ് നടത്തിയതെന്നുമാണ് അദ്ദേഹം ആരോപിച്ചത്.
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ബിജെപി-ജെഡിയു സര്‍ക്കാരിന് അറിയാമെന്നും അതിനാലാണ് അവര്‍ ഇത്തരത്തിലുള്ള അഭ്യാസങ്ങള്‍ നടത്തുന്നതെന്നും ശക്തി സിംഗ്് കൂട്ടിച്ചേര്‍ത്തു. അതേസമയം പണം പിടിച്ചെടുത്തയാളുമായി തങ്ങള്‍ക്ക് യാതൊരു ബന്ധമില്ലെന്നും പണവും കാറും ആരുടേതാണെന്ന് അറിയില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
Discussion about this post