ചെന്നൈ: തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 3077 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 700193 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം 45 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 10825 ആയി ഉയര്‍ന്നു. നിലവില്‍ 34198 ആക്ടീവ് കേസുകളാണ് ഉള്ളത്.
കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5778 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 7,88,551 ആയി. 13550 പേര് രോഗമുക്തി നേടി. കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം 74 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 10,770 ആയി ഉയര്‍ന്നു. നിലവില്‍ 99,927 ആക്ടീവ് കേസുകളാണ് ഉള്ളത്. 6,84,835 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
അതേസമയം മഹാരാഷ്ട്രയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 7539 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 16,25,197 ആയി ഉയര്‍ന്നു. 198 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 42,831 ആി ഉയര്‍ന്നു. 1,50,011 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
Discussion about this post