ചെന്നൈ: സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്നും രാഷ്ട്രീയത്തിലേക്ക് പുനഃപ്രവേശനം നടത്താന്‍ തനിക്ക് പദ്ധതിയില്ലെന്നും നടന് വടിവേലു. ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ പ്രതികരണത്തിലാണ് വടിവേലു ഇക്കാര്യം വ്യക്തമാക്കിയത്. വിജയ്, വടിവേലു എന്നിവരുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് കുറച്ചു ദിവസങ്ങളായി ട്വിറ്റര്‍ ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കി വടിവേലു തന്നെ രംഗത്ത് എത്തിയത്.
2011ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ പ്രചരണവേദികളില്‍ സജീവ സാന്നിധ്യമായിരുന്നു വടിവേലു. എന്നാല്‍ പിന്നീട് അദ്ദേഹം രാഷ്ട്രീയ വേദികളില്‍ നിന്ന് ഏറെക്കുറെ അകലം പാലിച്ചു നില്‍ക്കുകയാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിനിമയിലും സജീവമല്ല അദ്ദേഹം. വിജയ് നായകനായി 2017ല്‍ പുറത്തെത്തിയ ‘മെര്‍സല്‍’ ആണ് താരത്തിന്റെ തീയ്യേറ്ററുകളിലെത്തിയ അവസാന ചിത്രം. അതേസമയം ഉലകനായകന്റെ വരാനിരിക്കുന്ന ‘തലൈവന് ഇരുക്കിറാനി’ല്‍ എന്ന ചിത്രത്തില്‍ വടിവേലു അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post