ന്യൂഡല്‍ഹി: രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 55,838 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 77,06,946 ആയി ഉയര്‍ന്നു. ലോകത്ത് അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും അധികം കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. അമേരിക്കയില്‍ ഇതുവരെ 8,584,819 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 702 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 116616 ആയി ഉയര്‍ന്നു. ലോകത്ത് കൊവിഡ് മരണനിരക്കില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങള്‍. നിലവില്‍ രാജ്യത്ത് 715812 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 6874518 പേരാണ് രോഗമുക്തി നേടിയത്.
With 55,838 new #COVID19 infections, India's total cases surge to 77,06,946. With 702 new deaths, toll mounts to 1,16,616.
Total active cases are 7,15,812 after a decrease of 24,278 in last 24 hrs
Total cured cases are 68,74,518 with 79,415 new discharges in last 24 hrs pic.twitter.com/YhP4JzMTar
— ANI (@ANI) October 22, 2020
Discussion about this post