മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8142 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 1617658 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം മരിച്ചത് 180 പേരാണ്. ഇതോടെ മരണസംഖ്യ 42,633 ആയി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 23,371 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 1,58,852 ആക്ടീവ് കേസുകളാണ് ഉള്ളത്.
Maharashtra reports 8,142 new #COVID19 cases, 180 deaths and 23,371 discharges in the last 24 hours, as per the state's Public Health Department.
Total cases in the state rise to 16,17,658, including 42,633 deaths and 14,15,679 recovered patients. Active cases stand at 1,58,852. pic.twitter.com/EYAHgYiPxo
— ANI (@ANI) October 21, 2020
അതേസമയം കര്‍ണാടകയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 5872 പേര്‍ക്കാണ്. ഇതില്‍ 2717 കേസുകള്‍ ബംഗളൂരുവില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 88 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 10,696 ആയി ഉയര്‍ന്നു. നിലവില്‍ 1,00,440 ആക്ടീവ് കേസുകളാണ് ഉള്ളത്.
ആന്ധ്രാപ്രദേശില്‍ പുതുതായി 3,746 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,739 പേര് രോഗമുക്തി നേടുകയും 27 പേര്‍ക്ക് വൈറസ് ബാധയെ തുടര്‍ന്ന് ജീവന് നഷ്ടപ്പെടുകയും ചെയ്തു. നിലവില്‍ 32,376 ആക്ടീവ് കേസുകളാണ് ഉള്ളത്. വൈറസ് ബാധമൂലം ഇതുവരെ 6,508 പേരാണ് മരിച്ചത്.
Discussion about this post