ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കനക ദുര്‍ഗ ക്ഷേത്രത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പാണ് അപകടം നടന്നത്. അപകടത്തില്‍, രണ്ട് ശുചീകരണത്തൊഴിലാളികളടക്കം നാല് പേര്‍ മണ്ണിനടിയില്‍ കുടങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്.
Vijayawada: Boulders fell off the Indrakeeladri hillock, ahead of Chief Minister Jagan Mohan Reddy's visit to Durga Temple on the hillock. Two injured.#AndhraPradesh pic.twitter.com/uzKlynTAZM
— ANI (@ANI) October 21, 2020
സംഭവത്തിന് പിന്നാലെ ജില്ലാ കളക്ടര്‍ ഇംതിയാസും കമ്മീഷണര്‍ ശ്രീനിവാസലുവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം വിലയിരുത്തി. 10 ദിവസത്തെ ദസറ ആഘോഷം ഒക്ടോബര്‍ 17 നാണ് ക്ഷേത്രത്തില്‍ ആരംഭിച്ചത്. ഓരോ മണിക്കൂറിലും 1000 പേര്‍ക്കാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്.