ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ബോണസ്. ദസ്സറ പ്രമാണിച്ചാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അന്തിമ തീരുമാനം കൈകൊണ്ടത്. 30 ലക്ഷത്തോളംവരുന്ന നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്കാണ് ബോണസിന്റെ ആനുകൂല്യം ലഭിക്കുന്നത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കര് ആണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
ഇതിനായി 3,737 കോടി രൂപയാണ് കേന്ദ്രം വകയിരുത്തിയിരിക്കുന്നത്. റെയില്‍വെ, പോസ്റ്റ് ഓഫീസ്, ഇപിഎഫ്ഒ, ഇഎസ്ഐസി തുടങ്ങിയവയിലെ ജീവക്കാര്‍ക്കും ബോണസ് ലഭ്യമാകും. ഒറ്റത്തവണയായി നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ബോണസ് നല്‍കുക. വിജയ ദശമിക്ക് മുന്‍പ് ബോണസ് ജീവനക്കാര്‍ക്ക് നല്‍കും. ഈ തീരുമാനത്തിലൂടെ രാജ്യത്തെ സമ്പദ്ഘടനയ്ക്ക് ഗുണംചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.
Discussion about this post