കൊറോണ വിട്ടുപോയിട്ടില്ല, ഓര്‍മ്മവേണം; ഉത്സവ കാലത്ത് ജനങ്ങള്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് നിലവില്‍ ലോക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും കൊറോണ വൈറസ് നമ്മെ വിട്ടുപോയിട്ടില്ലെന്ന് എല്ലാവരും ഓര്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമ്പോഴാണു മോഡി ജനങ്ങളെ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്.

കോവിഡ് സാഹചര്യത്തില്‍ ഉത്സവ കാലത്ത് ജനങ്ങള്‍ കൂടുതല്‍ ജാഗ്രത വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്ക്ഡൗണ്‍ പിന്‍വലിച്ചതോടെ ഇപ്പോള്‍ എല്ലാവരും വീടുകളില്‍നിന്ന് പുറത്തിറങ്ങുന്നു.എന്നാല്‍ ഉത്സവകാലത്ത് കോവിഡിനെതിരെ അതീവ ജാഗ്രത വേണമെന്ന് മോഡി വ്യക്തമാക്കി.

കടകമ്പോളങ്ങളില്‍ തിരക്കേറാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ പുറത്തിറങ്ങുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും പ്രധാനമന്തി കൂട്ടിച്ചേര്‍ത്തു. ലോക്ഡൗണിനുശേഷം ഇത് ഏഴാംതവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

Exit mobile version