ചെന്നൈ: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ തുറന്ന് പ്രവര്‍ത്തിച്ച ചെന്നൈയിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ കുമരന് സില്‍ക്സ് അടച്ചു പൂട്ടിച്ചു. ടി നഗറിലെ കുമരന് സില്ക്സ്ഷോപ്പില് ആളുകള്‍ തിക്കിതിരക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞതോടെയാണ് നടപടി.
ചെന്നൈ കോര്പറേഷന്റെതാണ് നടപടി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന്കോര്പറേഷന് മുന്നറിയിപ്പ് നല്കി. ചെന്നൈ കുമരന് സില്‍ക്സില്‍ നൂറിലധികം പേര് സാമൂഹിക അകലം പാലിക്കാത്തെ വസ്ത്രങ്ങള്‍ എടുക്കുന്ന വിഡിയോയാണ് പുറത്തുവന്നത്.
അതേസമയം, ആളുകള്‍ മാസ്ക്ധരിച്ചിട്ടുമുണ്ടായിരുന്നില്ല. ഒക്ടോബര്‍ 18നാണ് വീഡിയോ പുറത്തുവന്നത്. തമിഴ്നാട്ടില്‍ ഏഴുലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 10,600 പേര് മരിക്കുകയും ചെയ്തു.
Discussion about this post