ന്യൂഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം സവാള വിലയില്‍ വര്‍ധനവ്. ദിനംപ്രതി അഞ്ചുരൂപാ വീതമാണ് സവാള വില വര്‍ധിക്കുന്നത്. സവാള കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലുണ്ടായ കനത്തമഴയില്‍ കൃഷി നശിക്കുകയും ഇത് വില ഉയരുവാന് ഇടയാക്കുകയുമായിരുന്നു.
ഈമാസം ആദ്യം കിലോയ്ക്ക് മുപ്പത്തിയഞ്ച് രൂപാ നല്കി വാങ്ങിയിരുന്ന സവാളയാണ് ഇന്ന് ഇരട്ടി വിലയ്ക്ക് വാങ്ങുന്നത്. ഇനിയും വില വര്‍ധിക്കുമെന്നാണ് മൊത്തക്കച്ചവടക്കാര്‍ പറയുന്നത്. മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്നാണ് പ്രധാനമായും സവാളയെത്തുന്നത്.
അവിടെ പെയ്ത കനത്ത മഴയില്‍ കൃഷി നശിച്ചു. പുതിയ കൃഷിയിറക്കിയാലും വിളവെടുത്ത് ഇവിടെയെത്താന്‍ അടുത്ത മാര്‍ച്ച് മാസമെങ്കിലും ആകും. നിലവില്‍ ലഭിക്കുന്ന സവാളയ്ക്ക് ഗുണനിലവാരവും കുറവാണ്. കഴിഞ്ഞവര്‍ഷ അവസാനവും സവാള വില ഇരുന്നൂറിനോട് അടുത്തിരുന്നു. ശേഷം സവാള കയറ്റുമതിക്ക് രാജ്യം നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു.
Discussion about this post