ചെന്നൈ: അദ്ധ്യത്മിക ആചാര്യന് ശ്രീ ശ്രീ രവിശങ്കറിന്റെ ധ്യാനപരിപാടിക്ക് സ്റ്റേ. തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തില്‍ നടത്താനിരുന്ന രണ്ട് ദിവസത്തെ പരിപാടിയാണ് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് സ്റ്റേ ചെയ്തിരിക്കുന്നത്.
യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ക്ഷേത്രമാണ് ബൃഹദീശ്വര ക്ഷേത്രം. അതിനാല്‍ ഇവിടെ സ്വകാര്യ പരിപാടികള്‍ നടത്താന്‍ അനുവദം നല്‍കരുതെന്ന് ആവശ്യപ്പെട്ട് എന്‍ വെങ്കിടേശാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ശ്രീ ശ്രീ രവിശങ്കറിന്റെ പരിപാടിയ്ക്കായി ഒരുക്കിയ പന്തല്‍ പൊളിച്ചുമാറ്റണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഈ പരിപാടി തഞ്ചാവൂരിലെ തന്നെ കാവേരി ക്ഷേത്രത്തില്‍ നടത്താനുള്ള തീരുമാനത്തിലാണ് ആര്‍ട്ട് ഓഫ് ലിവിംഗ് പ്രവര്‍ത്തകര്‍. രണ്ടായിരത്തിലധികം ആളുകളാണ് പരിപാടിയില്‍ പങ്കെടുക്കാനായിട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Discussion about this post