മുബൈ: രാഘവ ലോറന്‍സ് അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കിയ ബോളിവുഡ് ചിത്രം ‘ലക്ഷ്മി ബോംബ്’ നിരോധിക്കണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി. ചിത്രത്തിന്റെ പേര് തന്നെ ഹിന്ദു ദേവതയെ അപമാനിക്കുന്നതാണെന്നും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്നാണ് പരാതി.
ഇതിനു പുറമെ ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ചിത്രത്തെ കുറിച്ചുള്ള മറ്റൊരു ആരോപണം. ചിത്രത്തില്‍ അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ആസിഫ് എന്നാണ്. നായികയായി എത്തുന്ന കിയാര അദ്വാനിയുടെ പേര് പ്രിയ. അതുകൊണ്ട് തന്നെ ഇതൊന്നും അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് ചില സംഘപരിവാര്‍ അനുകൂലികള്‍ പറയുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നുവെന്ന പരാതിയും ചിത്രത്തിനെതിരെ ഉണ്ട്. #ShameOnUAkshayKumar, #BoycottLaxmmiBomb എന്നീ ഹാഷ് ടാഗുകള്‍ ട്വിറ്ററില്‍ സജീവമായിരിക്കുകയാണ്.
നവംബര്‍ 9ന് ദീപാവലി ദിനത്തില്‍ ഒടിടി പ്ലാറ്റ് ഫോമില്‍ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. ‘കാഞ്ചന’ എന്ന തമിഴ് സിനിമയുടെ ഹിന്ദി റീമേക്കാണ് ‘ലക്ഷ്മി ബോംബ്’.
Discussion about this post