മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഞായറാഴ്ച 9,060 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,204 പേർ രോഗമുക്തി നേടുകയും 150 പേർ മരിക്കുകയും ചെയ്‌തെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇതിനോടകം 15,95,381 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 13,69,810 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് നിലവിൽ 1,82,973 സജീവ കേസുകളാണ് ഉള്ളത്. ഇതിനോടകം 42,115 പേർക്ക് ജീവൻ നഷ്ടമായതായും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ഇതിനിടെ, ഞായറാഴ്ച കർണാടകയിൽ 7,012 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 8,344 പേർ രോഗമുക്തി നേടുകയും 51 പേർ കോവിഡ് ബാധയെ തുടർന്ന് മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതിനോടകം 7,65,586 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 6,45,825 പേർ രോഗമുക്തി നേടി.
കർണാടകയിൽ 1,09,264 സജീവകേസുകളാണ് ഇപ്പോൾ ഉള്ളതെന്നും ഇതിനോടകം 10,478 പേർ മരിച്ചതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ആന്ധ്രാപ്രദേശിൽ ഞായറാഴ്ച 3,986 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 7,83,132 ആയി. 7,40,229 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 36,474 സജീവ കേസുകളുണ്ടെന്നും ഇതിനോടകം 6,429 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.