ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭരണഘടനാനുസൃതമായി ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുമെന്നും അമിത് ഷാ സ്വകാര്യ മാധ്യമത്തോട് പറഞ്ഞു. ബംഗാൾ ഗവർണർ ജഗ്ദീപ് ധങ്കറിന്റെ റിപ്പോർട്ട് പരിഗണിച്ചായിരിക്കും തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ബംഗാളിൽ ക്രമസമാധാനനില തകർന്നിരിക്കുകയാണ്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാരിന് തീരുമാനമെടുക്കേണ്ടി വന്നേക്കും. ഗവർണറുടെ റിപ്പോർട്ടിനനുസരിച്ചായിരിക്കും അന്തിമ തീരുമാനം സ്വീകരിക്കുക’, അമിത് ഷാ പറഞ്ഞു.
നേരത്തെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് സംസ്ഥാനത്തെ ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കൈലാഷ് വിജയ് വർഗീയയും ബാബുൽ സുപ്രിയോ അടക്കമുള്ള നേതാക്കളുടെ ആവശ്യം ന്യായമാണെന്നാണ് ന്യൂസ് 18 ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞത്.
Discussion about this post