രാജ്യം ലോക്‌സഭ തെരഞ്ഞെടുപ്പ് ചൂടില്‍; ബിജെപിയ്ക്ക് വീണ്ടും തിരിച്ചടിയായി കൊഴിഞ്ഞുപോക്ക്! മുന്‍ മന്ത്രിയടക്കം രണ്ട് നേതാക്കള്‍ പാര്‍ട്ടി വിട്ടു

മുന്‍ മന്ത്രി പ്രശാന്ത് ഹിരയും മുന്‍ എംഎല്‍സി അപൂര്‍വ്വ ഹിരയുമാണ് എന്‍സിപിയില്‍ ചേര്‍ന്നത്.

മുംബൈ: രാജ്യം ലോക്‌സഭ തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് നീങ്ങുമ്പോള്‍ ബിജെപിയ്ക്ക് തിരിച്ചടിയായി വീണ്ടും കൊഴിഞ്ഞു പോക്ക്. മഹാരാഷ്ട്രയില്‍ മുന്‍ മന്ത്രിയടക്കം രണ്ട് ബിജെപി നേതാക്കളാണ് പാര്‍ട്ടി വിട്ടത്. പാര്‍ട്ടി വിട്ട നേതാക്കള്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ (എന്‍സിപി) ചേര്‍ന്നു.

മുന്‍ മന്ത്രി പ്രശാന്ത് ഹിരയും മുന്‍ എംഎല്‍സി അപൂര്‍വ്വ ഹിരയുമാണ് എന്‍സിപിയില്‍ ചേര്‍ന്നത്. ഇരുവരും അനുയായികള്‍ക്കൊപ്പമാണ് ബിജെപി പാളയത്തില്‍ നിന്ന് പടിയിറങ്ങിയത്. ബിജെപിയുടെ മോഹനവാഗ്ദാനങ്ങള്‍ കേട്ട് മടുത്തുവെന്നും തങ്ങളുടെ നാല് തലമുറകള്‍ ശരദ് പവാറിനൊപ്പം പ്രവര്‍ത്തിച്ചവരാണെന്നും എന്‍സിപിയിലേക്കുള്ള മടക്കം ഘര്‍വാപസിയാണെന്നും നേതാക്കള്‍ പറഞ്ഞു.

2014 ന് ശേഷം നാസിക്കില്‍ ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്ന് പ്രശാന്ത് ഹിരയ് കുറ്റപ്പെടുത്തി. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്‍സിപിയില്‍ നിന്നും ബിജെപിയിലേക്ക് ചേര്‍ന്നവരാണ് പ്രശാന്ത് ഹിരയും അപൂര്‍വ്വ ഹിരയും. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, നേതാക്കളായ ജയന്ത് പാട്ടീല്‍, ഛഗന്‍ ഭൂജ്പാല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും പ

Exit mobile version