മുംബൈ: ശമനമില്ലാതെ രാജ്യത്താകമാനം കൊറോണ വ്യാപിക്കുകയാണ്. മഹാരാഷ്ട്രയില്‍ ശനിയാഴ്ച 10,259 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 15,86,321 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,238 പേര്‍ രോഗമുക്തി നേടി.
250 പേര്‍ക്കാണ് കഴിഞ്ഞദിവസം ജീവന്‍ നഷ്ടമായത്. ഇതിനോടകം 13,58,606 പേരാണ് സംസ്ഥാനത്ത് ആകെ രോഗമുക്തി നേടിയത്. നിലവില്‍ 1,85,270 സജീവ കേസുകളാണുള്ളതെന്നും 41,965 പേരാണ് കോവിഡ് മൂലം മരിച്ചതെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം ശനിയാഴ്ച മുംബൈയില്‍ മാത്രം 1,791 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,988 പേര്‍ രോഗമുക്തി നേടുകയും 47 പേര്‍ മരിക്കുകയും ചെയ്തു. ഇതുവരെ മുംബൈയില്‍ 2,40,339 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,08,099 പേര്‍ രോഗമുക്തി നേടുകയും ഇതുവരെ 9,682 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു.
നിലവില്‍ മുംബൈയില്‍ 18,717 സജീവ കേസുകളാണുള്ളതെന്നും ഗ്രേറ്റര് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു. ആന്ധ്രാപ്രദേശില്‍ 3,676 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 7,79,146 ആയി.
37,102 സജീവ കേസുകളാണുള്ളത്. 7,35,638 പേര് ഇതിനോടകം രോഗമുക്തി നേടിയതായും 6,406 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.കര്ണാടകയില് ശനിയാഴ്ച 7,184 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.