റാഞ്ചി: ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് പത്ത് രൂപയ്ക്ക് വസ്ത്രം നല്‍കാനൊരുങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. വര്‍ഷത്തില്‍ രണ്ട് തവണ വസ്ത്രം വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ സൗജന്യ നിരക്കില്‍ ജനങ്ങള്‍ക്ക് വസ്ത്രങ്ങള്‍ നല്‍കുമെന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച തങ്ങളുടെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു. ശേഷമാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം എടുത്തത്. സ്ത്രീകള്‍ക്ക് സാരിയും പുരുഷന്മാര്ക്ക് ലുങ്കികളും ദോത്തികളും നല്‍കാനാണ് തീരുമാനം. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുന്ന യോഗ്യരായ എല്ലാവര്ക്കും അന്ത്യോദയ അന്ന യോജന പ്രകാരം അര്‍ഹരായ കുടുംബങ്ങള്‍ക്കും പത്തുരൂപക്കു വസ്ത്രങ്ങള്‍ നല്‍കും.
Discussion about this post