മുംബൈ: ബോളിവുഡ് നടി കങ്കണ റനൗട്ടിനും സഹോദരിക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ഇരുവര്‍ക്കുമെതിരെ കേസ് എടുക്കാന്‍ മുംബൈ പോലീസിനോട് മുംബൈ ബാന്ദ്ര മെട്രോപോളീറ്റന്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചു. സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കോടതി ഉത്തരവിട്ടത്. കാസ്റ്റിങ് ഡയറക്ടറായ മുനവര്‍ അലി സയ്യിദിന്റെ പരാതിയിലാണ് നടപടി.
കങ്കണ റനൗട്ടും സഹോദരി രംഗോലി ചന്ദേലും സമൂഹമാധ്യമങ്ങളിലൂടെയും ചാനലുകള്‍ക്ക് നല്കിയ അഭിമുഖങ്ങള്‍ വഴിയും മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചു. ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ പ്രചരണം നടത്തുകയും ചെയ്തു എന്നാണ് മുനവര്‍ അലി സയ്യിദിന്റെ പരാതിയില്‍ പറയുന്നത്.
പ്രഥമദൃഷ്ട്യാ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലായതായി കോടതി പറഞ്ഞു. ബിജെപി ചായ്വ് പരസ്യമാക്കിയ കങ്കണയുടെ വിവിധ വിഷയങ്ങളിലെ നിലപാടുകള്‍ വലിയ ചര്‍ച്ചയാവുകയും, മഹാരാഷ്ട്ര സര്‍ക്കാരുമായുള്ള പരസ്യപോരിന് കാരണമാവുകയും ചെയ്തിരുന്നു. വിവിധ പ്രസ്താവനകളിലൂടെ സ്ഥിരം വിവാദമുണ്ടാക്കുന്ന നടിയാണ് കങ്കണ. കാര്‍ഷിക ബില്ലിനെതിരെ സമരം ചെയ്ത കര്‍ഷകരെ തീവ്രവാദികള്‍ എന്ന് വിളിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
Discussion about this post