കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിന്ന് കൊവിഡ് പോയെന്ന് പറഞ്ഞ പശ്ചിമ ബംഗാള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചിച്ചു. ചെറിയ പനിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പശ്ചിമ ബംഗാളില്‍ നിന്നും കൊറോണ വൈറസ് പോയെന്നും, ബിജെപി പ്രവര്‍ത്തകര്‍ റാലിയും യോഗങ്ങളും നടത്തുന്നത് തടയാന്‍ മമതാബാനര്‍ജി സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നീട്ടുകയാണെന്നുമായിരുന്നു ദിലീപ് ഘോഷ് അടുത്തിടെ പറഞ്ഞത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്നതിനിടെ ബിജെപി പ്രവര്‍ത്തകര്‍ റാലികളും യോഗങ്ങളും സംഘടിപ്പിക്കാന്‍ മുന്നിട്ട് ഇറങ്ങണമെന്ന ദിലീപ് ഘോഷിന്റെ പ്രസ്താവന വിവാദമായിരുന്നു.
Discussion about this post