ചെന്നൈ: മക്കള്‍ നീതി മയ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആയി നടന് കമല്‍ ഹാസനെ തിരഞ്ഞെടുത്തു. ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ ഉന്നത അധികാര സമിതിയുടെ യോഗത്തിലാണ് തീരുമാനം. ഫെബ്രുവരിയില്‍ നടക്കുന്ന കന്യാകുമാരി ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താനും തീരുമാനമായി.
2021ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എടപ്പാടി പളനിസ്വാമിയായിരിക്കും അണ്ണാഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ഇക്കാര്യം തീരുമാനമായിരുന്നു. സ്റ്റാലിനായിരിക്കും ഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി.
Discussion about this post