ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. nta.ac.in, ntaneet.nic.in എന്ന വെബ്‌സൈറ്റുകളില്‍ ഫലമറിയാം. ഇത്തവണ 15.97 ലക്ഷം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നത്. സെപ്റ്റംബര്‍ 13ന് പരീക്ഷ നടന്ന് ഒക്ടോബര്‍ 12ന് ഫലം പ്രഖ്യാപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ കൊവിഡ് സാഹചര്യം മൂലം രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിഞ്ഞിരുന്നില്ല.
തുടര്‍ന്ന് പരീക്ഷ എഴുതാന്‍ ഒരു അവസരം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചു. ഇവര്‍ക്കായി വീണ്ടും നീറ്റ് പരീക്ഷ നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 14ന് വീണ്ടും പരീക്ഷ നടത്തുകയായിരുന്നു.
നീറ്റിന്റെ പ്രൊവിഷണല്‍ ഉത്തര സൂചിക വെബ്‌സൈറ്റില്‍ സെപ്തംബര്‍ 26ന് പ്രസിദ്ധീകരിച്ചിരുന്നു. ഫലം വരുന്നതിന് ഒപ്പം അന്തിമ ഉത്തര സൂചികയും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.രാജ്യത്തെ 85 ശതമാനം മെഡിക്കല്‍, ഡെന്റല്‍ സീറ്റകളിലെ പ്രവേശനത്തിന് നീറ്റ് യോഗ്യതയാണ് പരിഗണിക്കുന്നത്.
Discussion about this post