ന്യൂഡല്‍ഹി: ഗായകന്‍ കുമാര്‍ സാനുവിന് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗവിവരം അദ്ദേഹവുമായുള്ള അടുത്ത വൃത്തങ്ങളാണ് പുറത്ത് വിട്ടത്. സോഷ്യല്‍മീഡിയയിലൂടെ രോഗവിവരം പുറംലോകത്തെ അറിയിച്ചത്. നിര്‍ഭാഗ്യവശാല്‍ സാനുവിന് കൊവിഡ് പോസിറ്റീവായി. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കണമെന്നും ബന്ധപ്പെട്ടവര്‍ കുറിച്ചു.
Unfortunately Sanuda has tested Corona positive, please pray for his good health. Thank you🙏 Team KS
Singer Kumar Sanu यांनी वर पोस्ट केले गुरुवार, १५ ऑक्टोबर, २०२०
ഒക്‌ടോബര്‍ 20ന് പിറന്നാള്‍ ആഘോഷിക്കാനായി ലോസ് ആഞ്ചലസിലേക്ക് പോകാനിരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യയും മക്കളും ലോസ് ആഞ്ചലസിലാണ് താമസം. ഒക്‌ടോബര്‍ 14ന് പോകാനിരുന്ന അദ്ദേഹം ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് യാത്ര നീട്ടിവെക്കുകയായിരുന്നു. നിലവില്‍ മുംബൈയിലെ വസതിയിലാണ് അദ്ദേഹം. കൊവിഡ് മാനനണ്ഡങ്ങള്‍ പാലിച്ച് നിരീക്ഷണത്തില്‍ കഴിയുകയാണ്.
















Discussion about this post