നാല് സ്വര്‍ണമോതിരങ്ങള്‍, വാഹനമില്ല, ലോണെടുത്തിട്ടുമില്ല; മോഡിയുടെ വരുമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടി, അമിത് ഷായുടേത് കുറഞ്ഞു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വരുമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടി. മോഡിയുടെ സ്വത്തുവിവരങ്ങളും ആസ്തിയും പ്രഖ്യാപിച്ചു. 2.85 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. മോദിക്ക് ഒരു രൂപപോലും കടബാധ്യതയില്ല.

2019ല്‍ 2.49 കോടി രൂപയായിരുന്നു മോഡിയുടെ മൊത്തം ആസ്തി. 3.3 ലക്ഷം ബാങ്കില്‍ നിക്ഷേപിച്ചതും 33 ലക്ഷം കഴിഞ്ഞ വര്‍ഷം സ്ഥിരനിക്ഷേപമായി ഇട്ടതിന്റെ മൂല്യ വര്‍ധനയുമാണ് മോഡിയുടെ ആസ്തി വര്‍ധനയ്ക്ക് കാരണം. ഇപ്പോള്‍ കയ്യിലുള്ളത് 31,450 രൂപയാണ്.

സേവിങ്‌സ് അക്കൗണ്ടില്‍ 3.38 ലക്ഷം രൂപയുമുണ്ട്. എസ്ബിഐയുടെ ഗാന്ധിനഗര്‍ ശാഖയില്‍ സ്ഥിര നിക്ഷേപമായി 1,60,28,039 രൂപയാണുള്ളത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം അവിടെ 1,27,81,574 രൂപയാണ് സ്ഥിര നിക്ഷേപമായി ഉണ്ടായിരുന്നത്. പ്രധാനമന്ത്രി ലോണെടുത്തിട്ടില്ല.

മാത്രമല്ല സ്വന്തം പേരില്‍ വാഹനവുമില്ല. പ്രധാനമന്ത്രിക്ക് 45 ഗ്രാം തൂക്കമുള്ള നാല് സ്വര്‍ണമോതിരങ്ങളുണ്ട്. ഗാന്ധിനഗറില്‍ വീടുള്‍പ്പെടെയുള്ള ഭൂമിക്ക് 1.1 കോടി രൂപയാണ് മൂല്യം. വസ്തുവിന് മോഡിയുള്‍പ്പെടെ മൂന്നുപേര്‍ക്ക് അവകാശമുണ്ട്. മോഡിയുടെ വരുമാനം കൂടിയപ്പോള്‍ ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കുറവാണ് ഉണ്ടായത്.

ഗുജറാത്തിലെ ധനിക കുടുംബത്തില്‍ പിറന്ന അമിത് ഷായ്ക്ക് 28.63 കോടിയാണ് നിലവിലെ ആസ്തി. 32.3 കോടിയായിരുന്നു കഴിഞ്ഞ വര്‍ഷം മോഡിയുടെ ഉണ്ടായിരുന്നത്. ഗുജറാത്തില്‍ 10 ഇടങ്ങളിലായി ഷായ്ക്ക് വസ്തുവകകള്‍ ഉണ്ടെന്നാണ് വിവരം.

Exit mobile version