ഹരിയാന: ഹരിയാനയില്‍ 35 കാരിയായ യുവതിയെ ഒന്നരക്കൊല്ലത്തോളം ശൗചാലയത്തില്‍ പൂട്ടിയിട്ട് ഭര്‍ത്താവിന്റെ ക്രൂരത. ഋഷിപൂര്‍ ജില്ലയിലെ പാനിപത്തിലാണ് സംഭവം. വളരെ ഇടുങ്ങിയതും ദുര്‍ഗന്ധവുമുള്ള കക്കൂസില്‍ നിന്നുമാണ് ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച യുവതിയെ രക്ഷപ്പെടുത്തിയത്.
യുവതിയെ ആദ്യം സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവരെ ബന്ധുക്കള്‍ക്ക് കൈമാറി. ഒരു സ്ത്രീയെ ഭര്‍ത്താവ് പൂട്ടിയിട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ജില്ലാ വനിതാ സംരക്ഷണ ഉദ്യോഗസ്ഥന് പോലീസ് ഉദ്യോഗസ്ഥരുമായി വീട്ടിലെത്തിയത്. ശേഷം യുവതിയെ ശൗചാലയത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
യുവതിയെ പരിതാപകരമായ അവസ്ഥയിലാണ് സംഘം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവരെ ബലം പ്രയോഗിച്ച് കക്കൂസിനകത്ത് പൂട്ടിയിടുകയായിരുന്നു. ഇവരുടെ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
Discussion about this post