ആഗ്ര: ഹഥ്രാസ് പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ ഇല്ലെന്ന് ആശുപത്രി അധികൃതര്‍. ദൃശ്യങ്ങള്‍ തങ്ങളുടെ കൈയ്യിലിലെന്ന് അധികൃതര്‍ അറിയിക്കുന്നു. കേസ് അന്വേഷിക്കുന്ന സിബിഐ സിസിടിവി ദൃശ്യങ്ങളാവശ്യപ്പെട്ട് ആശുപത്രിയെ സമീപിച്ചിരുന്നു. ശേഷമാണ് സെപ്റ്റംബര്‍ 14ന് പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചതുമുതലുള്ള ദൃശ്യങ്ങള്‍ സൂക്ഷിച്ച് വെച്ചിട്ടില്ലെന്ന് ആശുപത്രി അറിയിച്ചത്.
ഏഴു ദിവസത്തില്‍ കൂടുതലുള്ള ഡാറ്റകള്‍ സൂക്ഷിച്ച് വെക്കാറില്ലെന്നാണ് ആശുപത്രിയുടെ ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഇന്ദ്ര വീര്‍ സിംഗിന്റെ വിശദീകരണം. സംഭവം നടന്ന സമയത്തൊന്നും ജില്ലാ ഭരണകൂടമോ പോലീസോ ഫൂട്ടേജ് ആവശ്യപ്പെട്ടിരുന്നില്ല. ഒരു മാസം കഴിഞ്ഞ് അത് നല്‍കാന്‍ ആവശ്യപ്പെട്ടാല്‍ ഞങ്ങള്‍ക്ക് നല്‍കാന്‍ കഴിയില്ല. ആരെങ്കിലും നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കില്‍ അത് സൂക്ഷിച്ച് വെച്ചേനെ.
സാധാരണ ഗതിയില്‍ ഏഴു ദിവസം വരെ മാത്രമാണ് സിസിടിവി ദൃശ്യങ്ങള്‍ എടുത്ത് വെക്കാറുള്ളത്,’ ഇന്ദ്ര വീര്‍ സിംഗ് പറഞ്ഞു. ആദ്യദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പ്രധാനമായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Discussion about this post