ചെന്നൈ: നടന് വിജയിയുടെ പിതാവ് എസ്എ ചന്ദ്രശേഖര്‍ ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ആ വാര്‍ത്തകളെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നിര്‍മാതാവും കൂടിയായ ചന്ദ്രശേഖര്‍.
ചന്ദ്രശേഖര്‍ ബിജെപിയില്‍ ചേരുമെന്ന പ്രചാരണം സജീവമായതിനെത്തുടര്‍ന്നാണ് അദ്ദേഹം പ്രതികരിച്ച് രംഗത്തെത്തിയത്. പലരും ഇക്കാര്യം തന്നോട് ചോദിക്കുന്നുണ്ടെന്ന് പറഞ്ഞ ചന്ദ്രശേഖര്‍ അടിസ്ഥാനരഹിതമായ പ്രചാരണമാണ് നടക്കുന്നതെന്ന് വ്യക്തമാക്കി.
മുമ്പ് പല തവണ വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന സൂചന നല്‍കിയിട്ടുള്ള ചന്ദ്രശേഖര്‍ താന്‍ രാഷ്ട്രീയ രംഗത്തെത്തുന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. 2017-ല്‍ ‘മെര്‍സല്‍’ എന്ന വിജയ് ചിത്രത്തില്‍ കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുന്ന സംഭാഷണമുണ്ടെന്ന പേരില്‍ ബി.ജെ.പി. പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
മുമ്പ് കോണ്‍ഗ്രസുമായി അടുപ്പം പുലര്‍ത്തിയിരുന്ന വിജയ് ഇപ്പോള്‍ ഒരു പാര്‍ട്ടിയോടും ആഭിമുഖ്യം പ്രകടിപ്പിക്കാറില്ലെങ്കിലും സമയമാകുമ്പോള്‍ രാഷ്ട്രീയത്തിലേക്കു വരുമെന്ന തരത്തില്‍ പ്രതികരിച്ചിട്ടുണ്ട്.
Discussion about this post