ന്യൂഡല്‍ഹി: രാജ്യത്ത് ആശ്വാസമേകി കോവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,342 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 71,75,881 ആയി. ഒറ്റ ദിവസത്തിനിടെ 706 പേര് കൂടി രോഗം ബാധിച്ച് മരിച്ചു.
ആകെ മരണം 1,09,856. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 8,38,729 പേര് ചികിത്സയിലാണ്. ഇതുവരെ 62,27,296 പേര് രോഗമുക്തരായി. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള മഹാരാഷ്ട്രയില്‍ ഇതുവരെ 15,35,315 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
7,58,951 കേസുകളാണ് ആന്ധ്രാപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കര്‍ണാടകയില്‍ 7,17,915 കേസുകളും തമിഴ്നാട്ടില്‍ 6,61,264 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ 4,39,161 പേര്‍ക്കാണ് രോഗം. ഡല്‍ഹിയില്‍ 3,11,188 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Discussion about this post