കൊച്ചി: കൊവിഡ് ബാധിച്ചതു കൊണ്ട് മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് എഴുതാന്‍ കഴിയാതിരുന്നവര്‍ക്ക് ഒക്ടോബര്‍ 14-ന് അവസരം നല്‍കണമെന്ന് സുപ്രീംകോടതി എന്‍.ടി.എയോട് നിര്‍ദേശിച്ചു. തിങ്കളാഴ്ചയുണ്ടാകുമെന്ന് പ്രതീക്ഷിച്ച ഫലപ്രഖ്യാപനം ഒക്ടോബര്‍ 16-ലേക്ക് മാറ്റി. കൊവിഡ് പശ്ചാത്തലത്തില്‍ പരീക്ഷ എഴുതാന്‍ കഴിയാതിരുന്നവര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നിര്‍ദേശം.
മുന്‍പ് പരീക്ഷ നടക്കുമ്പോള്‍ കൊവിഡ് ചികിത്സയിലായിരുന്നവര്‍ക്കും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആയിരുന്നവര്‍ക്കും പരീക്ഷ എഴുതാന്‍ ഇത്തവണ അവസരം നല്‍കും. കഴിഞ്ഞ മാസം 14ന് ആയിരുന്നു നീറ്റ് പരീക്ഷ നടത്തിയത്. ഫലപ്രഖ്യാപനം അടുത്തിരിക്കെയാണ് സുപ്രിംകോടതി നടപടി.
രാജ്യത്തെ 85 ശതമാനം മെഡിക്കല്‍, ഡെന്റല്‍ സീറ്റകളിലെ പ്രവേശനത്തിന് നീറ്റ് യോഗ്യതയാണ് പരിഗണിക്കുന്നത്. നീറ്റ് ഫലത്തോടൊപ്പം മെഡിക്കല്‍ അഖിലേന്ത്യാ ക്വാട്ടാ ലിസ്റ്റും എന്‍.ടി.എ പ്രസിദ്ധീകരിച്ചേക്കും. 15.97 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. ഇതില്‍ 85 മുതല്‍ 90 ശതമാനം പേര്‍ പരീക്ഷയെഴുതിയിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാല്‍ അറിയിച്ചിരുന്നു.