ന്യൂഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ നടത്തിയ നീറ്റ് പരീക്ഷയിൽ രോഗം കാരണം പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് ഒരവസരം കൂടി നൽകാൻ സുപ്രീം കോടതി നിർദേശം. കോടതിയുടെ പുതിയ നിർദേശത്തെ തുടർന്ന് നീറ്റ് ഫലപ്രഖ്യാപനം 16ലേക്ക് മാറ്റി.
ഇന്നായിരുന്നു(12 ഒക്ടോബർ) നീറ്റ് പരീക്ഷയുടെ ഫല പ്രഖ്യാപനം നേരത്തെ തീരുമാനിച്ചിരുന്നത്. പക്ഷെ കൊവിഡ് മൂലം പരീക്ഷയെഴുതാൻ കഴിയാത്ത വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് സുപ്രീംകോടതിയിുടെ ഉത്തരവ്.
കണ്ടെയ്‌ന്മെന്റ് സോണുകളിലായതിനാൽ പരീക്ഷയെഴുതാൻ കഴിയാതെ പോയ കാര്യം കോടതിയെ ഹർജിക്കാർ അറിയിക്കുകയായിരുന്നു. തുടർന്നാണ് സുപ്രീം കോടതി 14ന് പരീക്ഷയെഴുതാൻ കുട്ടികൾക്ക് ഒരവസരം കൂടി നൽകാൻ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 14ന് പരീക്ഷ നടത്തും. 16ന് പ്രഖ്യാപനം നടത്താനാണ് തീരുമാനം.