ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി നടി ഖുശ്ബു സുന്തര്‍. ജനങ്ങളുടെ പിന്തുണയില്ലാത്തവരും യാഥാര്‍ഥ്യ ബോധമില്ലാത്തവരും കോണ്‍ഗ്രസിന്‍െ ഉന്നതതലങ്ങളിലിരുന്ന് പാര്‍ട്ടിയെ നിയന്ത്രിക്കുകയാണെന്ന് ഖുശ്ബു വിമര്‍ശിക്കുന്നു. തന്നെ പോലെ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ തയാറായവരെ ഒതുക്കുകയാണെന്നും താരം തുറന്നടിച്ചു.
പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തിലാണ് ഖുശ്ബുവിന്റെ വിമര്‍ശനം. ബിജെപിയില്‍ ചേരുമെന്ന ശക്തമായ അഭ്യൂഹങ്ങള്‍ക്കിടെയാണ് ഖുശ്ബു രാജിക്കത്ത് നല്‍കിയത്. കോണ്‍ഗ്രസിന്റെ വക്താവായും അംഗമായും രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കിയതില്‍ നന്ദി അറിയിക്കുന്നതായും ഖുശ്ബു പറഞ്ഞു.
രാജിക്കത്തില്‍ പറയുന്നത്;
വിവിധ തലങ്ങളില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ചതില്‍ അഭിമാനമാണുള്ളത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് കോണ്‍ഗ്രസ് ഏറ്റവും താഴ്ന്ന അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് താന്‍ പാര്‍ട്ടിയിലേക്ക് കടന്നുവന്നത്. പണത്തിനോ പ്രശസ്തിക്കോ വേണ്ടിയായിരുന്നില്ല താന്‍ കോണ്‍ഗ്രസിന്റെ ഭാഗമായത്.
ജനങ്ങളുടെ പിന്തുണയില്ലാത്തവരും യാഥാര്‍ഥ്യ ബോധമില്ലാത്തവരും കോണ്‍ഗ്രസിന്റെ ഉന്നതതലങ്ങളിലിരുന്ന് പാര്‍ട്ടിയെ നിയന്ത്രിക്കുകയാണ്. തന്നെ പോലെ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ തയാറായവരെ ഒതുക്കുകയാണ്. ഏറെക്കാലത്തെ ആലോചനക്ക് ശേഷമാണ് പാര്‍ട്ടി വിടാനുള്ള തീരുമാനം കൈക്കൊണ്ടത്. രാഹുല്‍ ഗാന്ധിയോടും പാര്‍ട്ടിയിലെ മറ്റെല്ലാവരോടും ഈ അവസരത്തില്‍ നന്ദി പറയുന്നതായും എല്ലാവരോടുമുള്ള ബഹുമാനം ഇനിയും തുടരും
Discussion about this post