ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുശ്ബു കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. താരം ബിജെപിയിലേയ്ക്ക് ചേക്കേറുന്നു എന്ന അഭ്യൂഹം ശക്തമായി നിലനില്‍ക്കെയാണ് കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചത്.
എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടര്‍ന്നാണ് ഖുശ്ബു രാജിവച്ചത്. ഖുശ്ബു ബിജിപി പാളയത്തിലേക്കെന്ന തരത്തില്‍ വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നു. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. ബിജെപി ദേശീയ നേതാക്കളെ കാണാനായി ഖുശ്ബു ഡല്‍ഹിയില്‍ എത്തിയതായും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ വിഷയത്തോട് പ്രതികരിക്കാന്‍ ഖുശ്ബു തയ്യാറായില്ല.
2014 ല്‍ കോണ്‍ഗ്രസിലെത്തിയ ഖുശ്ബു ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുകയാണ്. ശനിയാഴ്ചയിലെ ഖുശ്ബുവിന്റെ ട്വീറ്റാണ് വീണ്ടും ചര്‍ച്ചയ്ക്ക് വഴിവെച്ചത്. ഇക്കാലത്തിനിടയില്‍ നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായെന്നും മാറ്റം അനിവാര്യമാണെന്നുമുള്ള അര്‍ത്ഥത്തോടെയായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്. ഇതിന് പിന്നാലെ ഖുശ്ബു ഡല്‍ഹിയിലേക്ക് തിരിക്കുകയും ചെയ്തിരുന്നു.