ന്യൂഡല്‍ഹി: ഡല്‍ഹി ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയ ദര്‍ഗയില്‍ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി അടുത്ത ആഴ്ച വാദം കേള്‍ക്കും. സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് പൂനെയിലെ നിയമവിദ്യാര്‍ഥിനികളാണ് ഹര്‍ജി സമര്‍പ്പിച്ചത്.
നിസാമുദ്ദീന്‍ ദര്‍ഗ ഒരു പൊതുസ്ഥലമാണ്. അവിടെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും ദര്‍ഗ ട്രസ്റ്റിനോടും ഡല്‍ഹി പോലീസിനോടും സ്ത്രീ പ്രവേശനം സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ശബരിമല യുവതീപ്രവേശന വിധി അടക്കം ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
Discussion about this post