ന്യൂഡല്‍ഹി: റോബര്‍ട്ട് വദേരയുടെ സ്ഥാപനങ്ങളില്‍ എന്ഫോര്സ്മെന്റ് ഡയറക് ട്രേറ്റിന്റെ റെയ്ഡ്. ഡല്‍ഹിയിലും ബംഗളൂരുമുള്ള വദേരയുടെ സ്ഥാപനങ്ങളിലാണ് റെയ്ഡ്.
മൂന്ന് കമ്പനികളില്‍ തെരച്ചില്‍ നടത്താനെത്തിയ സംഘം കമ്പനി പൂട്ടി ഇടുകയും ചെയ്തിരിക്കുകയാണ് എന്ന് വദേരയുടെ അഭിഭാഷകന് പറയുന്നു. സ്വേച്ഛാധിപത്യപരമായ നയമാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഞങ്ങളുടെ സ്കൈലൈറ്റ് ആശുപത്രിയിലെ ആളുകളെ അവര്‍ പൂട്ടിയിട്ടിരിക്കുകയാണ്. ആരെയും ഉള്ളിലേക്കൊ പുറത്തേക്കൊ വിടുന്നില്ല. ഇവിടെ നടക്കുന്നത് നാസിസം ആണോ? ഇതെന്താ ജയിലാണോ?
തന്റെ കക്ഷിയെ അദ്ദേഹവുമായി ബന്ധമുള്ളവരേയും നരേന്ദ്ര മോഡി മനപ്പൂര്‍വ്വം വേട്ടയാടുകയാണ്. യാതൊരു തെളിവുമില്ലാതെയാണ് ഇത് ചെയ്യുന്നത്. 4-5 വര്‍ഷമായി ഇത് തുടരുന്നു എന്നിട്ടും അവര്‍ക്ക് തെളിവുകള്‍ കണ്ടെത്താനായില്ല. അത് കൊണ്ട് അവര്‍ തങ്ങളെ പുറത്ത് നിര്‍ത്തി കൃത്രിമ തെളിവുണ്ടാക്കുകയാണെന്നും അഭിഭാഷകന് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട ചെയ്യുന്നു.
Discussion about this post